2009, സെപ്റ്റംബർ 27, ഞായറാഴ്‌ച

ഓട്ടകാലണ -അഭിമുഖം

ഞാന്‍ ഓട്ടകാലണ.
അല്ലെങ്കില്‍ വേണ്ട പരിചയപ്പെടല്‍ ഇന്റര്‍വ്യൂ സ്റ്റയിലിലാവാം. അതാണല്ലോ ഇപ്പോഴത്തെ ഒരു രീതി. ബൂലോക പത്രങ്ങളും എന്തിന് മിനീസ്ക്രീനുകള്‍ പോലും ഇപ്പോള്‍ ബ്ലോഗര്‍മാരെ ഇന്റര്‍വ്യൂ ചെയ്ത് ഇക്കിളിപെടുത്തുന്നത് സാധാരണമാണല്ലോ?. ആരും എന്നെ കേറി അങ്ങ് ഇന്റര്‍വ്യൂ ചെയ്യുന്നതിനുമുമ്പ് ഞാന്‍ സ്വയംഭോഗത്തിന് സോറി സ്വയം ഇന്റര്‍വ്യൂ ചെയ്യപ്പെടട്ടേ.
താങ്കള്‍ ആരാണ്? ദേശം എവിടെ ? എന്താണ് ജോലി?.......
നില്‍ക്ക്...നില്‍ക്ക് , ഇതിനൊക്കെ ഉത്തരം നിങ്ങള്‍ തന്നെ കണ്ടു പിടിച്ചോളൂ. ഈ ചോദ്യത്തിനൊന്നും ഒരു സാധാ രാഷ്ട്രിയക്കാരന്‍ പറയുന്നതു പോലെ, “തല്‍ക്കാലം ഉത്തരമില്ല, സോ നോ മോര്‍ പേഴസണല്‍ ക്വസ്റ്റയിന്‍സ്. പ്ലീസ്....”
ബ്ലോഗില്‍ എന്താണ് ഉദ്ദേശം?
ഒരു ദുരുദ്ദേശവുമീല്ല. എന്നാലും സാഹിത്യത്തിന്റെ ബഹിര്‍ഗ്ഗമിക്കുന്ന നീരുറവ തലയില്‍ കെട്ടിനിന്നിട്ട്, അതൊക്കെ കഥയും കവിതയുമൊക്കെയായി ശര്‍ദ്ദിക്കാനാണ് ഞാന്‍ ഒരു ബ്ലോഗുണ്ടാക്കിയതെന്ന് ആരെങ്കിലുന്‍ തെറ്റിദ്ധരിച്ചെങ്കില്‍ സോറി ഞാനാ ടൈപ്പല്ല എന്നല്ല്ല, എനിക്കതിന് കഴിയില്ല. എന്നാല്‍ ബ്ലോ‍ഗിലെ തമ്മില്‍ തല്ലൂം , തൊഴുത്തില്‍ കുത്തും ചളിയേറും കമന്റിട്ട് സൊഖപ്പിക്കലും ഒക്കെ കാണുമ്പോള്‍ നമ്മള്‍ മിണ്ടാതങ്ങ് പോയാല്‍, ഈ നട്ടെല്ലും കൊണ്ട് എന്തിനാ നടക്കുന്നതെന്ന് തോന്നരൂതല്ലോ? അതാണ് ഞാനീ ബ്ലോഗ് തുടങ്ങിയതിന്റെ ഉദ്ദേശം.
ബൂലോകത്ത് ആദ്യമാണോ?
ഓട്ടകാലണ ആയിട്ട് ആദ്യമായിട്ടാണ്.
അപ്പോള്‍ മുന്‍പ് മറ്റു പല ബ്ലോഗിലും പോസ്റ്റിട്ടിരുന്നു എന്നാണോ?
പോസ്റ്റിട്ടിരുന്നു എന്നല്ല. ഇപ്പോഴും പോസ്റ്റിടുന്നുണ്ട്. ഇനിയും ഇടും. പിന്നെ ആരുടെയും വെറുപ്പ് സ്വകാര്യമായി വാങ്ങിയെടുക്കാന്‍ ആഗ്രഹമില്ല.എന്നാല്‍ പറയാനുള്ളത് പറയണം .അതാണ് ഓട്ടകാലണ.
ആരോടെങ്കിലുമുള്ള ശത്രുതയാണോ ഓട്ടകാലണ എന്ന ബ്ലോഗിന്റെ ഉദ്ദേശലക്ഷ്യം?
ആരോടും ഓട്ടകാലണയ്ക്ക് ശത്രുതയില്ലെന്ന് മാത്രമല്ല, ഓട്ടകാലണ ആരെയെങ്കിലും വിമര്‍ശിക്കുന്നതും സദുദ്ദേശത്തോട് കൂടി മാത്രമായിരിക്കും.
ബൂലോകത്തെ പറ്റി ഓട്ടകാലണയുടെ കാഴ്ചപാട്?
ആശയസംവാദത്തിന്നും സാഹിത്യ പ്രജനനത്തിനും ഉത്തമമായ ആധുനിക മാധ്യമമെന്ന നിലയില്‍ ബ്ലോഗ് ലോകം വളര്‍ന്നുവരട്ടെ എന്ന് ഓട്ടകാലണ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. സംവാദങ്ങള്‍ക്ക് പരസ്പരബഹുമാനത്തോടെയുള്ള ആരോഗ്യത നിലനിര്‍ത്താന്‍ എല്ലാ ബ്ലോഗേഴ്സും ശ്രദ്ധിച്ചാല്‍ കൂട്ടത്തല്ലും ചളിയേറും അത് വഴിയുള്ള ദുര്‍ഗദ്ധവും ഒഴിവാക്കാന്‍ കഴിയും. നന്മയും തിന്മയും എല്ലായിടത്തുമുണ്ട് എന്ന ആപ്തവാ‍ക്യം ഓട്ടകാലണ മനസിലാക്കുന്നു.എന്നാല്‍ അവയുടെ സന്തുലിതാവസ്ഥ ബൂലോ‍കത്ത് എല്ലാവരുടെയും ഉത്തരവാദിത്തമായിട്ട് ഏറ്റെടുക്കേണ്ടിയിരിക്കുന്നു .

കമന്റുകളില്‍ കൂടി മാത്രം കാണുന്ന ഓട്ടകാലണയുടെ ബ്ലോഗില്‍ പോസ്റ്റുകളൊന്നും കാണുന്നില്ലല്ലോ? പോസ്റ്റുകള്‍ ബൂലോകത്തിന് പ്രതീക്ഷിക്കാമോ?


തീര്‍ച്ചയായും പ്രതീക്ഷിക്കാം. എന്നാല്‍ സര്‍ഗ്ഗാത്മക രചനകള്‍ ഓട്ടകാലണയില്‍ ആരും പ്രതീക്ഷിക്കണ്ട. കാരണം ഓട്ടകാലണ അത്തരം രചനകള്‍ പോസ്റ്റു ചെയ്താല്‍ അതിന്റെ പിത്യത്ത്വമില്ലായ്മ ആര്‍ക്കും ഒരു കോപ്പിറൈറ്റും കൂടാതെ പബ്ലിഷ് ചെയ്യാമെന്നായി മാറുകയില്ലേ? നിയമനടപടികള്‍ക്ക് ഈ അനോണിത്തം പോരല്ലോ?

മാത്രമല്ല ഓട്ടകാലണ ഇപ്പോള്‍ തന്നെ പലപോസ്റ്റുകളിലും സദുദ്ദേശത്തോടെ തുറന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഓട്ടകാലണ ഈ പോസ്റ്റിനോട് മത്സരിക്കാവുന്ന രചനകള്‍ സ്യഷ്ടിക്കാമോ എന്ന വെല്ലുവിളികളും കേട്ടിട്ടുണ്ട്. “ നിന്റെപ്പന്‍ കാറല്ലേ ഓടിക്കൂ,എന്റെപ്പന്‍ ലോറി ഓടിക്കുമല്ലോ? അതിന് നിന്റെപ്പനു കഴിയുമോ? ”കുട്ടികാലത്ത് ഇത്തരം നിഷ്കളങ്കമായ വാദപ്രതിവാദങ്ങള്‍ നാം നടത്തിയിട്ടുണ്ടാവാം. അപക്വമായ ഇത്തരം വെല്ലുവിളികള്‍ക്ക് ഉത്തരമാണ് ഓട്ടകാലണയുടെ പോസ്റ്റുകളെന്ന് തെറ്റ്ദ്ധരിക്കാതിരിക്കാന്‍ ഓട്ടകാലണ തല്‍ക്കാലം വിമര്‍ശന,പ്രോത്സാഹനപരമായ അഭിപ്രായങ്ങള്‍ മാത്രമേ പോസ്റ്റ് ചെയ്യുകയുള്ളൂ.

അത്തരം ഉദ്ദേശം മാത്രമാണ് ഈ ബ്ലോഗിന്റെ ഉദ്ദേശവും അനോണിത്തത്തിന്റെ പ്രയോജനവും.

അടുത്തിടെ വാഴക്കോടന്റെ പോസ്റ്റിലിട്ട കമന്റ് തെറ്റ്ദ്ധരിക്കപെട്ടു എന്ന് തോന്നുന്നുണ്ടോ?

വാഴക്കോടന്‍ പ്രതിഭയുള്ള ഒരു ബ്ലോഗറാണ്. അദ്ദേഹം ഓട്ടകാലണയുടെ കമന്റിനെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടോ എന്ന ശങ്ക മാത്രമേ എനിക്കുള്ളൂ.
പിന്നെ ആ വിഷയം അവിടെ ഒതുങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല.


വാഴക്കോടന്റെ പോസ്റ്റില്‍ ഓട്ടകാലണ സത്യത്തില്‍ പറയാനുദ്ദേശിച്ചത് എന്താണ്?

വാഴക്കോടന്‍ തന്നെ സ്ഥിരം കമന്റെഴുത്തുകാരെ ആക്ഷേപ ഹാസ്യത്തോടെ വിമര്‍ശിച്ചത് കണ്ടുകാണുമല്ലോ? ഓണം കമന്റ് ചന്ത എന്ന പോസ്റ്റില്‍ അദ്ദേഹം ആക്ഷേപഹാസ്യം തൊടുത്തുവിട്ടത് ഇത്തരം സൊഖപ്പീര് കമന്റു ദാതാക്കളെയാണ്. വിവിധ ശൈലിയില്‍ രചന നടത്തുന്ന വാഴക്കോടന്‍ ഒരുപക്ഷെ നല്ലത്, കൊള്ളാം , കിടിലന്‍, ഹ ഹ ഹ തുടങ്ങിയ കമന്റ് ഇടുന്നവരെ മടുത്തിട്ടുണ്ടാവാം. എല്ലാവര്‍ക്കും ഓരോ തമാശകളും ഒരേ രുചിയില്‍ ആസ്വദിക്കാന്‍ കഴിയില്ലല്ലോ? ബോറെന്ന് തോന്നിയാല്‍ അത് എനിക്കിഷ്ടപെട്ടില്ല എന്ന് പറയുന്നത് തെറ്റായിപോയെന്ന് എനിക്ക് തോന്നുന്നില്ല. ഒരു പക്ഷെ അത് എന്റെ മാത്രം അഭിപ്രായമായിരിക്കാം. എന്നാല്‍ എനിക്ക് അത് പറയാന്‍ അവകാശമില്ലേ? (ഇതേ അഭിപ്രായമുള്ളവര്‍ ഉണ്ടെന്ന് പിന്നീട് വന്ന കമന്റുകളില്‍ വ്യക്തമല്ലേ?) ഓരോ പോസ്റ്റിലും അവസാനം എതിരഭിപ്രായം ഉള്ളവര്‍ കമന്റരുത് എന്ന് പറഞ്ഞിരുന്നേല്‍ ഓട്ടകാലണ അവിടെ അങ്ങനെ കമന്റില്ലായിരുന്നു.
പിന്നെ ഓട്ടകാലണയ്ക്ക് മറുപടി വാഴക്കോടനില്‍ നിന്ന് കണ്ടപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ തോന്നിയില്ല. എന്നാല്‍ കമന്റ് ദാതാക്കള്‍ എന്ന് ഓട്ടകാലണ വിശേഷിക്കുന്നവര്‍ അവിടെ ഓട്ടക്കാലണയെ അധിക്ഷേപിക്കാനെത്തിയതാണ് എനിക്ക് അദ്ഭുതമുണ്ടാക്കിയത്.അവര്‍ക്കുള്ള മറുപടി അവിടെ നല്‍കുകയും ചെയ്തിട്ടുണ്ട്. ആശാനെ “ലവനെ കൊല്ലണോ, കൈവെട്ടണോ എന്ന ടൈപ്പ് പ്രതികരണം. ഇതെന്താ ഗ്രൂപ്പ് ഗുണ്ടായിസമോ?. ഇങ്ങനെ ഒരു ഗ്രൂപ്പ് ഗുണ്ടകളുടെ (ഗുണ്ടികളുടെയും) ധൈര്യത്തിലാണ് വാഴക്കോടന്‍ പോസ്റ്റുകള്‍ ചെയ്തിരുന്നതെന്ന് എനിക്ക് തോന്നുന്നില്ല.

ബൂലോകത്ത് വിമര്‍ശകരും നിരൂപകരും അവലോകരരും വര്‍ദ്ധിച്ചു വരുകയാണല്ലോ? അത്തരത്തില്‍ ഓട്ടകാലണ ഒരു അധികപറ്റാകില്ലേ?

ഓട്ടകാലണയ്ക്ക് പറയാനുള്ളത് വിമര്‍ശനമായാലും അവലോകനമായാലും പറയണം. അതിന് ഒരു ഗ്രൂപ്പ് കളിയുടെയോ പക്ഷം ചേരലിന്റെയോ ആവശ്യമില്ല. ആരെയും തകര്‍ക്കുക എന്നത് ഓട്ടകാലണയുടെ ലക്ഷ്യമേ അല്ല. എന്നാല്‍ എല്ലാവരും നന്നാവട്ടെ അങ്ങനെ ബൂലോകവും. ഇങ്ങനെ ഒരു ആഗ്രഹമുണ്ട്. അധികപറ്റാണെന്ന് സ്വയം തോന്നുമ്പോള്‍ പിന്മാറും അത്രമാത്രം.


ബ്ലോഗിലെ ഫോട്ടോ ബ്ലോഗേഴ്സിനെ പറ്റി?

നല്ല ഒരു ക്യാമറയുണ്ടെങ്കില്‍ ആര്‍ക്കും ഫോട്ടോ പോസ്റ്റ് ചെയ്യാം. എന്നാല്‍ ചിത്രങ്ങള്‍ സംവദിക്കുന്നത് കാണണമെങ്കില്‍ ചുരുക്കം ചിലരുടെ പോസ്റ്റില്‍ മാത്രം. മനോഹരമായി ചിത്രമെടുക്കുക എന്നത് ഒരു കല തന്നെയാണ്. എല്ലാവരും ചിത്രമെടുത്ത് പോസ്റ്റിടുന്നു എന്നാല്‍ എനിക്കും ഒരു ഫോട്ടോ പോസ്റ്റ് ചെയ്താലെന്താ എന്ന ബ്ലോഗേഴ്സിന്റെ മനോഭാവം കാരണം നല്ല ഫോട്ടോകള്‍ ബൂലോകത്ത് ശ്രദ്ധിക്കപെടാതെ പോകുന്നു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് അതിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോയെന്ന് സ്വയം അപഗ്രഥിക്കാന്‍ എല്ലാവരും തയ്യാറായാല്‍ നന്നായിരുന്നു.

ബ്ലോഗിലെ കവികളെ പറ്റി?


ബ്ലോഗില്‍ നല്ല കവിതകള്‍ ഒരുപാട് പ്രത്യക്ഷപെടുന്നുണ്ട്. ഒരു പക്ഷേ ഞാന്‍ പ്രിന്റ് മാധ്യമങ്ങളെക്കാള്‍ നല്ല കവിതകള്‍ കണ്ടിട്ടുള്ളത് ബ്ലോഗുകളിലായിരിക്കും. എന്നാല്‍ കവിയെന്ന കിരീടം സ്വയം ചൂടി വിലസുന്ന പണ്ടാരോ പറഞ്ഞത് പോലെ വരിമുറിച്ചെഴുത്തുകാരും ഇവിടെ സജീവമാണ്. കവിതയ്ക്ക് വ്യത്തമോ അലങ്കാരമോ ഗുണനപട്ടികയുടെ ഘടനയോ വേണമെന്ന അഭിപ്രായമില്ല, എന്നാല്‍ പദങ്ങള്‍ക്ക് എന്തെങ്കിലും ആശയം കാഴ്ച വയ്ക്കാന്‍ കഴിയണം.


സംവാദങ്ങളെ പറ്റി?

ഒരു പക്ഷെ സംവാദങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ മേഖലയാണ് ബൂലോകം. പക്ഷേ സംവാദങ്ങള്‍ ആശയങ്ങള്‍ വിട്ട് വ്യക്തിപരമാകുന്നതും ഉത്തരം മുട്ടുമ്പോള്‍ കാടു കയറി വിടവാങ്ങുന്ന മുങ്ങല്‍ വിഗദ്ധന്മാരും ഇവിടെ സര്‍വ്വസാധാരണമാണ്.

ബൂലോകത്ത് അടുത്ത കാലത്തുണ്ടായ ഒന്നാണല്ലോ ബ്ലോഗ് പത്രങ്ങള്‍? ഇവയെ പറ്റി?

ബൂലോക വാര്‍ത്തകള്‍ ,ചര്‍ച്ചകള്‍,അഭിമുഖങ്ങള്‍ ഇവ ഉള്‍പ്പെടുത്തിയുള്ള ഇത്തരം സംരഭങ്ങള്‍ കൂട്ടായ്മകളിലൂടെ ഉണ്ടായതാണ്. എന്നാല്‍ ഇവയുടെ അനാവശ്യ മത്സരങ്ങള്‍, ഗ്രൂപ്പ് കളികള്‍ , ബൂലോകത്ത് കുറച്ചെങ്കിലും ദുര്‍ഗദ്ധമുണ്ടാക്കുന്നുവെന്ന് പറയാതെ വയ്യ.

തല്‍ക്കാലം ഈ ഇന്റര്‍വ്യൂ ഇവിടെ മതിയാക്കുന്നു.
നന്ദി!!

19 അഭിപ്രായങ്ങൾ:

 1. അപ്പോള്‍ പരിചയപ്പെട്ടല്ലോ? അല്ലേ

  മറുപടിഇല്ലാതാക്കൂ
 2. "ഒരു ദുരുദ്ദേശവുമീല്ല. എന്നാലും സാഹിത്യത്തിന്റെ ബഹിര്‍ഗ്ഗമിക്കുന്ന നീരുറവ തലയില്‍ കെട്ടിനിന്നിട്ട്, അതൊക്കെ കഥയും കവിതയുമൊക്കെയായി ശര്‍ദ്ദിക്കാനാണ് ഞാന്‍ ഒരു ബ്ലോഗുണ്ടാക്കിയതെന്ന് ആരെങ്കിലുന്‍ തെറ്റിദ്ധരിച്ചെങ്കില്‍ സോറി ഞാനാ ടൈപ്പല്ല എന്നല്ല്ല, എനിക്കതിന് കഴിയില്ല. എന്നാല്‍ ബ്ലോ‍ഗിലെ തമ്മില്‍ തല്ലൂം , തൊഴുത്തില്‍ കുത്തും ചളിയേറും കമന്റിട്ട് സൊഖപ്പിക്കലും ഒക്കെ കാണുമ്പോള്‍ നമ്മള്‍ മിണ്ടാതങ്ങ് പോയാല്‍, ഈ നട്ടെല്ലും കൊണ്ട് എന്തിനാ നടക്കുന്നതെന്ന് തോന്നരൂതല്ലോ? അതാണ് ഞാനീ ബ്ലോഗ് തുടങ്ങിയതിന്റെ ഉദ്ദേശം"

  അതു ശരി അപ്പോള്‍ ബൂലോകത്തെ വിമര്‍ശിച്ചങ്ങ് നന്നാക്കാനാണ് ഉദ്ദേശം.. നന്നായി.. പക്ഷെ ഒരു പ്രശ്നമുണ്ടല്ലോ കാലണേ..

  "അപ്പോള്‍ മുന്‍പ് മറ്റു പല ബ്ലോഗിലും പോസ്റ്റിട്ടിരുന്നു എന്നാണോ?
  പോസ്റ്റിട്ടിരുന്നു എന്നല്ല. ഇപ്പോഴും പോസ്റ്റിടുന്നുണ്ട്. ഇനിയും ഇടും. പിന്നെ ആരുടെയും വെറുപ്പ് സ്വകാര്യമായി വാങ്ങിയെടുക്കാന്‍ ആഗ്രഹമില്ല.എന്നാല്‍ പറയാനുള്ളത് പറയണം .അതാണ് ഓട്ടകാലണ."

  അപ്പോള്‍ മേല്പറഞ്ഞ ആ നീരുറവയില്‍ നിന്നു വരുന്ന ഛര്‍ദ്ദി ആരു കഴുകും.. സ്വന്തം പോസ്റ്റിനും വിമര്‍ശന കമന്‍റ്റിടുമോ ആവോ..

  ഒളിച്ചിരുന്ന്‍ അഭിപ്രായം പറയുന്നതില്‍ നട്ടെല്ലിനു വല്ല്യ സ്ഥാനം ഉണ്ടെന്നു തോന്നുന്നില്ല കാലണേ..

  എന്ന്
  ഒരു നട്ടെല്ലില്ലാത്തവന്‍

  മറുപടിഇല്ലാതാക്കൂ
 3. ഉം...
  ശരിക്കും ആശാനാരാ? പലതിനോടും യോജിക്കുന്നു. അഭിപ്രായവിത്യാസങ്ങൾ ഇല്ലാ എന്നല്ല. താങ്കളുടെ ഉദ്ധ്യേശശുദ്ധിയെ ബഹുമാനിക്കുന്നു.

  ആശംസകളോടെ
  നരി[ഞാൻ പുലിയല്ലാത്തോണ്ടാ നരിയെന്ന് പേരിട്ടത്]

  മറുപടിഇല്ലാതാക്കൂ
 4. Very good ..................
  Keep it up..............
  kayamkulam gadikulla warning anne eppol vazaku koduthuthu.........
  Evan ellam koodi daily 5 postum 150 commendum
  Verrey panni onnum illay appiiiiiiiiiiii........

  മറുപടിഇല്ലാതാക്കൂ
 5. :)
  ഒരണ= ആറുപൈസ
  കാലണ = ഒന്നര പൈസ!!
  പുരാവസ്തു ആയ ഓട്ടക്കലണ!
  അതായത് വിലമതിക്കാനാവാത്തത്!!
  സ്വാഗതം !

  മറുപടിഇല്ലാതാക്കൂ
 6. **താങ്കള്‍ ആരാണ്? ദേശം എവിടെ ? എന്താണ് ജോലി?.......
  ഇതിനൊക്കെ ഉത്തരം നിങ്ങള്‍ തന്നെ കണ്ടു പിടിച്ചോളൂ.

  കണ്ടു പിടിച്ചു ഒന്ന് ശ്രദ്ധിച്ചു വായിച്ചാല്‍ ഈ പോസ്റ്റില്‍ തന്നെ
  മുഴുവന്‍ വിവരങ്ങളുമുണ്ടല്ലോ തണ്ടപ്പേരും മാറാപ്പേരും ഉള്‍പ്പെടെ ..
  വെളിപ്പെടുത്തുന്നില്ല.:)

  **"ഈ നട്ടെല്ലും കൊണ്ട് എന്തിനാ നടക്കുന്നതെന്ന് .."

  പിന്നെ നടനാലും നട്ടെല്ലും സൂപ്പിനു നല്ലത്.

  **വാഴക്കോടന്റെ പോസ്റ്റിലിട്ട കമന്റ്

  വാഴക്കോടന്റെ വിരാമത്തിനു കാരണം പ്രസ്തുത കമന്റ് ആണോ?


  **"ഈ ബ്ലോഗിന്റെ ഉദ്ദേശവും അനോണിത്തത്തിന്റെ പ്രയോജനവും.."

  മുഖം നോക്കി ലക്ഷണം പറയും കള്ളം പറയില്ല ..
  കവികളെ കാവികളെ ഒക്കെ ചെറിയ സ്നേഹക്കുറവുണ്ട്,
  എന്തിനേയും ഏതിനേയും പറ്റി പറയാന്‍ അറിയില്ലങ്കിലും അഭിപ്രായമുണ്ട്.

  ഇവിടെ വന്ന് ഇങ്ങനെ കാലണ വിലയുള്ള ഒരു ഊളന്‍ കമന്റ് ഇട്ടത്
  എന്തിനാണെന്ന് ചോദിച്ചാല്‍
  പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതു തന്നെ മറുപടി.
  'ദീപസ്തഭം മഹാശ്ചര്യം നമൂക്കും കിട്ടണം അറ്റന്‍ഷന്‍'

  മറുപടിഇല്ലാതാക്കൂ
 7. @ news@kerala

  കാക്കക്ക് തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് ഈ പഴഞ്ചൊല്ല് 10 പ്രാവശ്യം ചൊല്ലി പഠിക്കുക.
  കാക്കമ്മേ കുഞ്ഞിന് കണ്ണെഴുതിയത് ശരിയായില്ല, ആ തൂവലൊക്കെ കൊക്ക് കൊണ്ട് ഒന്ന് ഒതുക്കി കൊടുത്തുകൂടെ എന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ ചൊലപ്പോള്‍ വിവരമുള്ള കാക്കമ്മമാര്‍ ചിലപ്പോ കേട്ടെന്നിരിക്കും.

  ഒന്നു കൂടി,“ ആക്രാന്തം കാട്ടരുത്! ഈ പാത്രമൊന്ന് കഴുകിക്കോട്ടേ!“
  നന്ദി!
  @നരിക്കുന്നന്‍
  (അഭിപ്രായവിത്യാസങ്ങൾ ഇല്ലാ എന്നല്ല.)

  ഉണ്ടാവണം , പറയണം, പ്രതികരിക്കണം
  നന്ദി!!

  @ദീപക്
  നന്ദി!!!
  @മാണിക്യം.
  നന്ദി!!
  @നരസിംഹം
  (കവികളെ കാവികളെ ഒക്കെ ചെറിയ സ്നേഹക്കുറവുണ്ട്,)

  “കാവികളെ ?” മനസിലായില്ല,
  എന്തോരു ജീനിയസാ ഈ സിംഹം? എന്നെ മനസിലാക്കികളഞ്ഞല്ലോ ഈ ഒറ്റ പോസ്റ്റുകൊണ്ട്.
  വീട്ടി വരണേ..., ചായ കുടിച്ച്, നമുക്കൊരു മീറ്റു നടത്തി, പോട്ടോയും എടുത്ത് പിരിയാം.
  നന്ദി!!

  ഓ:ടോ,

  നന്ദിയൊക്കെ പറഞ്ഞിട്ടൊണ്ടേ എല്ലാവര്‍ക്കും. നാട്ടു നടപ്പ് അനുസരിച്ച് തന്നെ പോകാം

  മറുപടിഇല്ലാതാക്കൂ
 8. അതു കൊള്ളാല്ലോ...ന്ന്ച്ചാ ങ്ങള് മ്മടെ പോസ്റ്റിനൊരു കമന്റ് തായോന്നേ..ങ്ങളെപ്പോലെ നട്ടെല്ലൊള്ളോരുടെ അയ്പ്രായത്തിനൊരു ബെല്യണ്ടേ...

  മറുപടിഇല്ലാതാക്കൂ
 9. സംഗതി കൊള്ളാം, ആര്‍ക്കും ആരെയും വിമര്‍ശിക്കാം അതിന് ഇത്തിരി ധൈര്യം വേണം, ആര്‍ക്കും ആരെയും പ്രോത്സാഹിപ്പിക്കാം അതിന് ഇത്തിരി സന്മനസ്സു വേണം. ഇന്റര്‍വ്യൂ സ്വയം നടത്തി മറ്റൊരു രീതിയില്‍ രചന നടത്തിയ താങ്കളുടെ കഴിവിനെ ആശംസിക്കാതെ വയ്യ. ഈ ബൂലോകവും ബൂലോകതുള്ളവരെയും നന്നായി കാണാനുള്ള താങ്കളുടെ ആഗ്രഹം സഫലമാവട്ടെ........!

  മറുപടിഇല്ലാതാക്കൂ
 10. കണ്ടോ.. സ്വന്തം ബ്ലോഗിലെ പോസ്റ്റിനെ ഒന്നു വിമര്‍ശിച്ചപ്പോള്‍ കാലണയ്ക്കു കൊണ്ടതു കണ്ടോ.. ഇയാളാണ് ബൂലോകത്തെ നന്നാക്കനിറങ്ങിയിരിക്കുന്നത്.

  അദ്യം സ്വന്തമായുണ്ടെന്നു പറയുന്ന ആ ബ്ലോഗുണ്ടല്ലോ അതു ദിവസവും രാവിലെ പത്ത് പ്രാവശ്യം വായിക്ക്. എന്നിട്ട് അക്ഷരത്തെറ്റും വ്യാകരണത്തെറ്റും തിരുത്ത്. പിന്നീട് സമയമുണ്ടെങ്കില്‍ ബൂലോകം നന്നാക്കാം.

  ബൂലോകത്ത് മാന്യമായി എഴുതുന്നവരെ തലങ്ങുംവിലങ്ങും വിമര്‍ശിച്ച് കമന്റിട്ട് ശ്രദ്ധ പിടിച്ചുപറ്റി താങ്കള്‍ ധാന്യം ശേഖരിക്കുന്ന പിച്ചപ്പാത്രത്തില്‍ കൈയ്യിട്ടു വാരാനുള്ള ആക്രാന്തമൊന്നും ഇല്ല മാഷേ..

  മറുപടിഇല്ലാതാക്കൂ
 11. News@Kerala said
  എനിക്കറിയാം കാലണേ നിങ്ങള്‍ എന്റെ കമന്റ് പ്രസിദ്ധീകരിക്കില്ല..ആദ്യത്തേതു തന്നെ ഞാന്‍ മറ്റൊരു ബ്ലോഗില്‍ ആ കമന്റിന്റെ കാര്യം സൂചിപ്പിച്ചതു കൊണ്ടാണ് നിങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും അറിയാം.
  വിമര്‍ശിക്കപ്പെടുമ്പോള്‍ അസഹിഷ്ണുത കാട്ടുന്നവര്‍ വിമര്‍ശിക്കാനും പോകരുത്..

  മറുപടിഇല്ലാതാക്കൂ
 12. സുഹ്യത്തേ ന്യൂസ് @കേരളം,
  ഓട്ടകാലണയ്ക്ക് ഈ ബ്ലോഗ് ഒന്ന് തുറന്നു നോല്‍ക്കാന്‍ പലപ്പോഴും സമയവും സന്ദര്‍ഭവും കിട്ടാറില്ല. കമന്റ് മോഡറേറ്റ് ചെയ്യുന്നതിന് സമയവും സന്ദര്‍ഭവും കിട്ടാന്‍ കാലതാമസം നേരിടുന്നതുകൊണ്ടാണ് താങ്കളുടെ കമന്റ് പബ്ലിഷ് ആക്കാന്‍ സമയമെടുക്കുന്നത്.


  അസഭ്യ കമന്റുകള്‍ ഒഴിച്ച് മറ്റെല്ലാം പബ്ലിഷ് ചെയ്യുക തന്നെ ചെയ്യും ഉറപ്പ്!

  മറുപടിഇല്ലാതാക്കൂ
 13. ഇന്റര്‍വ്യൂ ഒക്കെ കൊള്ളാം!

  ഓട്ടക്കാലണ വാക്കു പാലിക്കും എന്നു തന്നെ വിശ്വസിക്കുന്നു.

  ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 14. ഇന്റര്‍വ്യു നന്നായിട്ടുണ്ട്. സ്വാഗതം.

  മറുപടിഇല്ലാതാക്കൂ
 15. ഓക്കെ അഭിപ്രായങ്ങളും വിമര്‍ശ്ശനങ്ങളും പോരട്ടെ :)

  മറുപടിഇല്ലാതാക്കൂ